ബയോമെട്രിക് മസ്റ്ററിങ് നടത്തണം

കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ഈ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അതിനനുസരിച്ച് അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം.
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 30 നകം അവരുടെ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്  വര്‍ക്ക് ഷോപ്

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് കൂടുതല്‍ അറിവ് നേടാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡവലപ്മെന്റ് മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്  വര്‍ക്ക് ഷോപ്  സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11 മുതല്‍ 13 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. സോഷ്യല്‍മീഡിയ അഡ്വര്‍ടൈസ്മെന്റ്, മാര്‍ക്കറ്റിങ് ഓട്ടോമേഷന്‍, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, വെബ്സൈറ്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനമാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ജി എസ് ടി ഉള്‍പ്പടെ 2,950 രൂപയാണ് ഫീസ്. താല്‍പര്യമുള്ളവര്‍ www.kied.infoല്‍ ഏപ്രില്‍ ഏഴിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322.കൗണ്‍സലര്‍ നിയമനം

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവുണ്ട്. യോഗ്യത : എം എസ് സി കൗണ്‍സലിങ് സൈക്കോളജി/ ക്ലിനിക്കല്‍ ആന്റ് കൗണ്‍സലിങ് സൈക്കോളജി/ സൈക്കോളജി. യോഗ്യതയുള്ളവര്‍ ഏപ്രില്‍ 10ന് രാവിലെ 10.30ന് കണ്ണൂര്‍ അഞ്ചുകണ്ടിയിലെ ചോല സുരക്ഷ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497-2764571, 9847401207.

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ ആയുര്‍വ്വേദ കോളേജ് വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 (ആയുര്‍വ്വേദം, 312/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ഏപ്രില്‍ 11, 12, 13 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, പൂരിപ്പിച്ച ബയോഡാറ്റ ഫോറം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖയും സഹിതം ഉദ്യോഗാഥികള്‍ അവര്‍ക്കനുവദിച്ച ദിവസം ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ-എസ് സി, 580/2021, ഫസ്റ്റ് എന്‍ സി എ-ഹിന്ദു നാടാര്‍, 578/2021, പ്ലസ്ടു ലെവല്‍) തസ്തികയിലേക്ക് പി എസ് സി 2022 ആഗസ്ത് ആറ്, 27, സപ്തംബര്‍ 17 എന്നീ തീയതികളില്‍ നടത്തിയ പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

 

കല്ലുമ്മക്കായ വിളവെടുപ്പ്  അഞ്ചിന്

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. രാവിലെ എട്ട് മണിക്ക് തളിപ്പറമ്പ് പട്ടുവം   കൂത്താട്ട് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍ അധ്യക്ഷത വഹിക്കും.

മരം ലേലം

കണ്ണൂര്‍ ഗവ.പ്രസ്, ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം ഏപ്രില്‍ 12ന് രാവിലെ 11.30ന് ഗവ.പ്രസ്സില്‍ നടക്കും. ഫോണ്‍: 0497 2747306.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിവിധ മരങ്ങളുടെ ലേലം ഏപ്രില്‍ 11ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ പരിസരത്ത് നടക്കും. ഫോണ്‍: 0460 2996794.

ലേലം/ദര്‍ഘാസ്

തലായി ഹാര്‍ബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷന്‍ ഓഫീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, തലായി മത്സ്യബന്ധന തുറമുഖം എന്നിവിടങ്ങളിലെ കാന്റീന്‍ നടത്തിപ്പ് അവകാശം, ലോക്കര്‍ റൂം, ഷോപ്പ് റൂം എന്നിവ പ്രവത്തിപ്പിക്കുന്നതിനുള്ള അവകാശം ലേലം/ദര്‍ഘാസ് ചെയ്യുന്നു. ദര്‍ഘാസ് ഏപ്രില്‍ 17ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. ഏപ്രില്‍ 19ന് ലേലം/ദര്‍ഘാസ് നടത്തും.

വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ അഞ്ച് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.