ചുഴലി ജി എച്ച് എസ് എസ് ലാബ്-ലൈബ്രറി കെട്ടിടോദ്‌ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ സമാനതകളില്ലാത്ത മാറ്റങ്ങളാണ് കൊണ്ടുവന്നതെന്നും കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ 3500 കോടി രൂപയാണ് ഈമേഖലയിൽ ചെലവഴിച്ചതെന്നും ഫിഷറീസ്–സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻപറഞ്ഞു. ചുഴലി ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ലാബ്-ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂട്ടിപ്പോവുമെന്ന് പറഞ്ഞ സ്കൂളുകൾ പുതുക്കിപണിയാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ സർക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുക എന്നദൗത്യം മികച്ച രീതിയിൽ തന്നെയാണ് സർക്കാർ നടപ്പിലാക്കാവുന്നത്. അതുകൊണ്ട് അടുത്ത 3 വർഷം കൂടികഴിയുമ്പോഴേക്കും ബാക്കിയായ സ്‌കൂളുകളുടെ കൂടി പ്രവൃത്തികൾ പൂർത്തീകരിച്ച് വിദ്യാഭ്യാസ രംഗം കൂടുതൽനിലവാരത്തിലേക്കുയർത്താൻ സർക്കാരിന് കഴിയും. സമാനതകളില്ലാത്ത മാറ്റങ്ങളാണെന്നും സർക്കാർ നടപ്പാക്കിയത്. അതിനായി കഴിഞ്ഞ ആറര വർഷത്തിനുള്ളിൽ 3500 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി സജി ചെറിയാൻപറഞ്ഞു.
സംസ്ഥാനസർക്കാരിന്റെ കിഫ്‌ബി ഫണ്ടിൽ നിന്നും 1 കോടി രൂപ മുടക്കിയാണ് ലൈബ്രറി ഹാൾ, ശാസ്ത്ര പോഷിണി ലാബ്എന്നിവക്കായുള്ള കെട്ടിടം പണിതത്. സ്‌കൂളിന്റെ 111-ാംവാർഷികാഘോഷ വേളയിലാണ് കെട്ടിടം നാടിന് സമർപ്പിച്ചത്. അഡ്വ. സജീവ് ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി, ജില്ലാപഞ്ചായത്തംഗം ടി സി പ്രിയ, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ, വൈസ് പ്രസിഡണ്ട്കെ എം ശോഭന ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം എൻ നാരായണൻ, ആർ മധു, പി പ്രകാശൻ, കെ കെ സുരേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു. കെട്ടിടനിർമ്മാണം കാര്യക്ഷമമായി പൂർത്തീകരിച്ചതിന് സ്‌കൂളിന്റെ വകയായുള്ള സ്നേഹോപഹാരം കരാറുകാരനായ ടി പി സുധീഷിന് മന്ത്രി നൽകി