നേമം പൊലീസ് സ്റ്റേഷനില്‍ 45 ലക്ഷം രൂപ ചെലവില്‍ വിശ്രമ മന്ദിരം ഒരുക്കുന്നു.  വി ശിവന്‍കുട്ടി എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് കെട്ടിടം നിര്‍മിക്കുന്നത്.   മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ ദീപിക, തിരുവനന്തപുരം സിറ്റി ഐജിപി ആന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് നാഗരാജു ചകിലം, തിരുവനന്തപുരം സിറ്റി ഡിസിപി വി അജിത്, എസിപി എസ് ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.