സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറ് സംഘാടക സമിതി യോഗം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.

ആരോഗ്യം, ക്രമസമാധാനപാലനം, ഫയർ ആൻഡ് സേഫ്റ്റി തുങ്ങിയവയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് സമീപത്തെ ഗ്രൗണ്ടുകളിൽ പാർക്കിംഗ് സജ്ജമാക്കാൻ മന്ത്രി പോലീസിന് നിർദേശം നൽകി.

കോഴിക്കോടിൻ്റെ ഫുട്ബോൾ ചരിത്രത്തിലെ സ്ഥാനം തിരിച്ചുപിടിക്കാൻ ടൂർണമെൻ്റ് ഒരു അവസരമായി വിനിയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഏപ്രിൽ 8 ന് ആരംഭിക്കുന്ന ടൂർണമെൻറിൻ്റെ ഔദ്യോഗിക ക്ഷണക്കത്ത് കൺവീനർ ടി.പി ദാസൻ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കലക്ടർ എ ഗീത, ഡി ഡി സി എം.എസ് മാധവിക്കുട്ടി, അസിസ്റ്റൻറ് കലക്ടർ സമീർ കീഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് രാജഗോപാൽ ,കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ടോം ജോസ്, കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി അനിൽകുമാർ, ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ടി.പി ദാസൻ, പോലീസ്, ആരോഗ്യ വകുപ്പ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.