അപേക്ഷ ക്ഷണിച്ചു

മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലാവധി – 30 ദിവസം.18 നും 45 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഏപ്രിൽ 12. കൂടുതൽ വിവരങ്ങൾക്ക് : 9447276470, 0495 2432470.

അറിയിപ്പ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് മുഖേന പെൻഷൻ ലഭിക്കുന്ന മുഴുവൻ ഗുണഭോക്താക്കളും പെൻഷൻ തുടർന്നും ലഭിക്കുവാൻ മാസ്റ്ററിംഗ് നടത്തുന്നതിന് ജൂൺ 31വരെ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടത്. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മാസ്റ്ററിംഗും നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ക്ഷേമ പദ്ധതിക്ക് കീഴിലുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെട്ട് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2378480

ഇന്റർവ്യൂ നടത്തുന്നു

ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിംഗ് അസിസ്റ്റൻറ് എന്നീ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് ഏപ്രിൽ പത്തിന് രാവിലെ 11 മണിക്കും കുക്കിന് അന്നേ ദിവസം ഉച്ചക്ക് 2.30 നുമാണ് ഇന്റർവ്യൂ നടക്കുക. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2355840