ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പ്രളയ പുനരധിവാസ പ്രവൃത്തികളിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ അനുവദിച്ച നെച്ചുളി വലിയപൊയിൽ റോഡ്, നാല് ലക്ഷം രൂപ അനുവദിച്ച പട്ടാളപ്പാടം കൂട്ടാൽകടവ് റോഡ് എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുന്നമംഗലം നിയോജകമണ്ഡലത്തിൽ 50 പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന “വികസനത്തേരിൽ കുന്ദമംഗലം”പദ്ധതിയുടെ ഭാഗമായാണ് റോഡുകളുടെ പ്രവൃത്തി പൂർത്തീകരിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.സുഷമ, മെമ്പർമാരായ ശ്രീജ പുളക്കമണ്ണിൽ, വിദ്യുൽ ലത, പ്രദേശവാസികൾ തുടങ്ങിയവർ സംസാരിച്ചു.