കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, മെമ്പർമാരായ ജെറീന റോയ്, സീന ബിജു, ബാബു മൂട്ടോളി, ജോണി വാളിപ്ലക്കൽ ബിന്ദു ജയൻ തുടങ്ങിയവർ പങ്കെടുത്തു.