മേപ്പയ്യൂർ പഞ്ചായത്ത് ശുചീകരണ യജ്ഞ ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഏപ്രിൽ ഒമ്പതാം തിയ്യതിക്കുള്ളിൽ പാതയോര ശുചീകരണം നടത്താനും പത്താം തീയതി
ടൗൺ ശുചീകരണം നടത്താനും, 16ന് ജലാശയ ശുചീകരണം നടത്താനും ശിൽപ്പശാല തീരുമാനിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ചും മാലിന്യ സംസ്ക്കരണം, മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതു സംബന്ധിച്ചും ചർച്ച നടത്തി. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി.പി. രമ, മെമ്പർമാരായ ശ്രീനിലയം വിജയൻ, സറീന ഓളോറ, വി.പി. ബിജു, ഗവ. ഹൈസ്കൂൾ പ്രിൻസിപ്പൽ സമീർ, എസ്.ബി.ഐ. മാനേജർ സുജീഷ്, പഞ്ചായത്ത് അസി.സെക്രട്ടറി എം.ഗംഗാധരൻ. ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി.സതീശ്, വി.ഇ. ഒ. വിപിൻദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജയ, ഹരിത കർമ സേന പ്രസിഡന്റ് ഷൈല തുടങ്ങിയവർ സംസാരിച്ചു.

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാപന മേധാവികൾ, വാർഡ് വികസന സമിതി
കൺവീനർമാർ, തൊഴിലാളി യൂണിയന്‍ വ്യാപാരി വ്യവസായി എ.ഡി.എസ്, സി.ഡി.എസ്, ഹരിത കർമ്മസേന, സന്നദ്ധ – യുവജന സംഘടന പ്രതിനിധികൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.