കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.  ജില്ലാ വികസന സമിതി യോഗത്തിലെ പി.ടി.എ റഹീം എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടർന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പദ്ധതിക്ക് വേണ്ടി ടാങ്ക് നിര്‍മ്മിക്കാനുള്ള ഭൂമി കണ്ടെത്തുന്നതിന് മാവൂര്‍, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ യോഗം ഏപ്രിൽ പത്തിന് വിളിച്ചു ചേർക്കും. പദ്ധതിയുടെ പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെയും യോഗം ചുമതലപ്പെടുത്തി.

യോഗത്തിൽ പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി പുത്തലത്ത്, മാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.ടി അബ്ദുല്‍ ഖാദര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബിത തോട്ടാഞ്ചേരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ടി പ്രസാദ്, എല്‍.എ തഹസില്‍ദാര്‍ സി ശ്രീകുമാര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി അജയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി രസ്ന, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.