കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഓട്ടിസം ദിനം ആചരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ അധ്യക്ഷത വഹിച്ചു.
‘പെണ്ണിടം’ വനിതാ ഫെസിലിറ്റേഷൻ സെന്ററിന്റെയും, ബി.ആർ.സി പന്തലായനിയുടെയും ആഭിമുഖ്യത്തിൽ
ഇ.എം.എസ് സ്മാരക ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ട്രെസ്സ് മാനേജ്മെന്റ്, ഓട്ടിസം എന്നീ വിഷയങ്ങളിൽ പ്രത്യേക ബോധവൽകരണ ക്ലാസ്സും സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടിസം ബോധവൽക്കരണ വീഡിയോ പ്രദർശനവും ലൈവ് ക്യാൻവാസ് ഷോയും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത്, ഐസിഡിഎസ് സൂപ്പർവൈസർ സി. സബിത, പന്തലായനി ബി.പി.സി. ഉണ്ണികൃഷ്ണൻ, റിസോഴ്സ് ടീച്ചർ സിൽജ, ബഡ്സ് സ്കൂൾ അധ്യാപകൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ആർ.അനുഷ്മ നന്ദിയും പറഞ്ഞു.