സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എൻറെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് മറൈൻ ഡ്രൈവിൽ നടന്നു വരുന്ന സെമിനാർ പരമ്പരയ്ക്ക് ശനിയാഴ്ച സമാപനം. ‘സഹകരണ പ്രസ്ഥാനവും സാമ്പത്തിക വികസനവും ‘ എന്ന വിഷയത്തിൽ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ ഏപ്രിൽ എട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബേസിക് ലൈഫ് സപ്പോർട്ടും പ്രാഥമിക ശുശ്രുഷയും എന്ന വിഷയത്തിൽ ആലുവ ജില്ലാ ആശുപത്രി അസ്ഥിരോഗ വിഭാഗം ഡോ. സിറിൽ ജി ചെറിയാൻ സെമിനാർ നയിക്കും.

ഉച്ചയ്ക്ക് 12 മുതൽ നടക്കുന്ന സഹകരണ പ്രസ്ഥാനവും സാമ്പത്തിക വികസനവും എന്ന സെമിനാർ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. രാമനുണ്ണി അവതരിപ്പിക്കും.

കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ റ്റി.എസ്. ഷൺമുഖദാസ് അദ്ധ്യക്ഷത വഹിക്കും.

അഡ്വ. എ എൻ സന്തോഷ്, എം.പി. വിജയൻ, ഡോ.എൻ. അനിൽകുമാർ , കെ.ഡി. ഷാജി, ഹഫീസ് മുഹമ്മദ് എ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.