വേളം ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന വേളം പഞ്ചായത്തിലെ ഞള്ളേരിക്കുന്ന്, തുവ്വമല, കോയുറക്കുന്ന്, പാലോടിക്കുന്ന്, പുതുശ്ശേരി കോളനി, മണിമല, കൂളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ള വിതരണം ആരംഭിച്ചത്. ഒന്നാം വാർഡിലെ പരാണ്ടി കനാൽ ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സൂപ്പി മാസ്റ്റർ, വി.പി സുധാകരൻ, കെ.കെ ഷൈനി തുടങ്ങിയവർ പങ്കെടുത്തു.