ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തുമാസ്റ്റർ കാമിച്ചേരിയിൽ നിർവഹിച്ചു. ഒന്നാം ഘട്ടത്തിൽ ഓരോ വാർഡിലും 18 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴരലക്ഷം രൂപയുടെ 300 ലൈറ്റുകളാണ് പഞ്ചായത്തിൽ ലഭ്യമായിട്ടുള്ളത്.

ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ഷൈബ മല്ലിവീട്ടിൽ, ഹാരിസ് മുറിച്ചാണ്ടി, ദിനേശൻ സി.കെ, മഹമൂദ്ഹാജി മുറിച്ചാണ്ടി, ടി ശ്രീധരൻ മാസ്റ്റർ, വി.കെ ഹമീദ് മാസ്റ്റർ, വി.കെ ബഷീർ, കെ.വി സലിം മാസ്റ്റർ, കെ.കെ അസീസ് തുടങ്ങിയവർ സംസാരിച്ചു.