ശുചിത്വ ഭവനം സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളും കയറി ശുചിത്വ സന്ദേശ മെത്തിക്കും. വാർഡുതല ക്ലസ്റ്ററുകൾ രൂപീകരിച്ചു പരിശോധന സംവിധാനം ഏർപ്പെടുത്തും. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ശുചിത്വ ജാഥകൾ സംഘടിപ്പിക്കും. പൊതു ഇടങ്ങൾ,തോടുകൾ, പൊതു ജലാശയങ്ങൾ എന്നിവ വൃത്തിയാക്കാനും തീരുമാനിച്ചു. അതോടൊപ്പം കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ഹരിത കർമ്മസേനയ്ക്ക് ഡ്രൈവിംഗ് പരിശീലനം നല്കാനും കുടുംബശ്രീ ബാലസഭാ പ്രവർത്തകരെ ഗ്രീൻ അംബാസഡർമാരായി തെരഞ്ഞെടുക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

ശുചിത്വ മിഷൻ അസിസ്റ്റൻറ് കോർഡിനേറ്റർ രാധാകൃഷ്ണൻ, ക്ലീൻകേരള കമ്പിനി സി.ഇ.ഒ സുരേഷ് ,കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആനന്ദൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീഹരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ നന്ദി പറഞ്ഞു. അസിസ്റ്റൻറ് സെക്രട്ടറി ടി.ഗിരീഷ് കുമാർ കർമപദ്ധതി അവതരിപ്പിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാപന ഉടമകൾ കുടുംബശ്രീ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.