മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കോര്‍പ്പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി. വെസ്റ്റ് കല്ലട പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 15.902 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും 23.743 കിലോഗ്രാം നിരോധിത പേപ്പര്‍ പ്ലേറ്റുകളും പിടിച്ചെടുത്തു. കൊല്ലം പോര്‍ട്ടിനും ഫെസിലിറ്റേഷന്‍ സെന്ററിനും ഇടയില്‍ കടലിലേക്ക് ചേരുന്ന ഓടയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത് വൃത്തിയാക്കുന്നതിനും പോര്‍ട്ടിന്റെ പരിധിയിലുള്ള തുമ്പൂര്‍മുഴി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കാനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.