സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ‘പൗരധ്വനി’ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 13ന് ഉച്ചയ്ക്ക് രണ്ടിന് ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതിയോഗം ചേരും.
ശാസ്ത്രബോധം, സ്വതന്ത്ര ചിന്ത, മതേതര കാഴ്ചപ്പാട്, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ചപ്പാടുകള്‍, അവകാശങ്ങള്‍, കടമകള്‍ തുടങ്ങിയ മൂല്യങ്ങള്‍ വ്യക്തികളില്‍ എത്തിച്ച് നവകേരളത്തിന് ശക്തി പകരുകയാണ് ലക്ഷ്യം. മെയ് മൂന്നിന് ഇളമ്പള്ളൂരിലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം.