കൊല്ലം കോര്‍പ്പറേഷനിലെ 12-ാം വാര്‍ഡ് (കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ്) 1207028 നമ്പര്‍ ന്യായവിലകട (എഫ് പി എസ്) ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നു. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും, www.cÈlsupplieskerala.gov.in ലും ലഭിക്കും. മെയ് നാലിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. കവറിന് മുകളില്‍ ‘എഫ് പി എസ് (റേഷന്‍ കട) നമ്പര്‍ 1207028, കൊല്ലം താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ 01/ 2023 നമ്പര്‍ പരസ്യപ്രകാരം’ എന്ന് എഴുതണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 0474 2794818.