സ്‌കോള്‍ കേരളയിലൂടെ നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഏപ്രില്‍ 20 വരെയും 100 രൂപ പിഴയോട് കൂടി ഏപ്രില്‍ 27 വരെയും ഫീസടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സംസ്ഥാന/ ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.
