കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുനഃസ്ഥാപിക്കാനുള്ള തീയതി മേയ് 31 വരെ നീട്ടി. 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. ജില്ലയിൽ കുടിശ്ശിക വരുത്തിയ അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പുനഃസ്ഥാപിക്കാം. 60 വയസ് കഴിഞ്ഞവർക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. പാസ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശ്ശിക അടയ്ക്കാം. ഫോൺ: 0481 2585604