‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാല് വർഷം കൊണ്ട് കേരളത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയിൽ സർവ്വെ ചെയ്ത് കൃത്യമായ റിക്കാഡുകൾ തയ്യാറാക്കുന്നതിന് സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വെ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ 100 ദിനകർമ പദ്ധതിയിലുൾപ്പെടുത്തി സർവ്വെ ഡയറക്ട്രേറ്റിൽ സ്ഥാപിച്ചിട്ടുള്ള continuosly Operating Reference Station (CORS) കൺട്രോൾ സെന്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 12ന് രണ്ട്  മണിക്ക് സർവ്വെ ഡയറക്ട്രേറ്റിൽ റവന്യൂ മന്ത്രി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.