എടച്ചേരി ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിതീറ്റ വിതരണം ചെയ്യുന്നതാണ് പദ്ധതി. നിലവിൽ 32 ക്ഷീര കർഷകർ പദ്ധതിയിൽ ഗുണഭോക്തക്കളായി.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ, മെമ്പർമാരായ നിഷ എം, ശ്രീജ പി.പി, ശരീഫ, വെറ്റിനറി സർജൻ അഖിൻലാൽ, സൊസൈറ്റി പ്രസിഡന്റ് ബാലൻ എന്നിവർ പങ്കെടുത്തു.