പാരമ്പരഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബീഡി തൊഴില്‍ മേഖലയെ ആധുനീകവല്‍ക്കരിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ക്കാറിന്റെ ബീഡി തൊഴിലാളികള്‍ക്കായുള്ള തൊഴില്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാരമ്പരഗത വ്യവസായരംഗത്ത് ബീഡി തൊഴില്‍ മേഖല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ നിയമപരമായി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തി വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ  അധ്യക്ഷനായി. ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ പി സഹദേവന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം സിനി,ബോര്‍ഡ് ഡയറക്ടര്‍മാരായ എം ഉണ്ണികൃഷ്ണന്‍, ടി പി ശ്രീധരന്‍, ടി കൃഷ്ണന്‍, എം കെ ദിനേശ് ബാബു, തൊഴിലാളി നേതാക്കളായ മുണ്ടുക്ക് മോഹനന്‍, യു കെ ജലജ, പാലേരി മോഹനന്‍, ടി കെ ഹുസൈന്‍, പി വത്സരാജ്, കെ എം ശ്രീധരന്‍, ഇ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.