കണക്ക്, സയന്‍സ് വിഷയങ്ങളില്‍ നൂതന പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.അഴീക്കോട് ഗവ.എച്ച്എസ് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്എസ്‌കെ, എസ് ഇ ആര്‍ ടി, തദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ വിവിധ ഏജന്‍സികള്‍, കെ ഡിസ്‌ക് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും കത്തിടപാടുകള്‍ ഇ തപാല്‍ വഴിയാക്കാനുള്ള ഇ തപാല്‍@സ്‌കൂള്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹയര്‍സെക്കണ്ടറി ബ്ലോക്കില്‍ രണ്ട് നിലകളിലായി നാല് ക്ലാസ് മുറിയും ഒരു അസബ്ലി ഹാളും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കെ വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ശില്പ കെ വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ കെ കെ രത്നകുമാരി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിഷ കെ സി, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി പ്രസീത, അഴിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജീഷ് കെ, വൈസ് പ്രസിഡണ്ട് റീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി മുഹമ്മദ് അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത കെ, കണ്ണൂര്‍ ആര്‍ ഡി ഡി സാജന്‍ കെ എച്ച്, പാപ്പിനിശ്ശേരി ബി ആര്‍ സി ബിപിസി പ്രകാശന്‍ കെ, സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സുധ സി സി ബി, ഹെഡ്മിസ്ട്രസ് എം എസ് സരസ്വതി, സ്റ്റാഫ് സെക്രട്ടറി മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.