ക്യാമ്പ് സിറ്റിംഗ് 

കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ് മെയ് മൂന്നിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലും മെയ് അഞ്ചിന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസിലും നടത്തുമെന്ന് ശിരസ്തദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2965655.

കരിയർ കൗൺസലിംഗ്

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 19 ന് ഏകദിന ഹോട്ടൽ മാനേജ്മെന്റ് കരിയർ കൗൺസിലിങ് നടത്തുന്നു. പ്ലസ് ടു അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ 9400508499 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952385861

സൗജന്യ തൊഴിൽ പരിശീലനം

കുടുംബശ്രീയുടെ തൊഴിൽ പരിശീലന പദ്ധതിയായ ഡി ഡി യു ജി കെ വൈ, മണപ്പുറം ഫൗണ്ടേഷനുമായി ചേർന്ന് മലപ്പുറം മഞ്ചേരിയിൽ ആരംഭിക്കുന്ന അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ  പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് സി/എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക്  മുൻഗണന. താമസവും ഭക്ഷണവും സൗജന്യം. പ്രായപരിധി 18- 27 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 9072668543 ,9072600013.