വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ട്രേറ്റിൽ ഒന്നാം നിലയില്‍ സ്ഥാപിച്ച തണ്ണീര്‍ പന്തല്‍ ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സ്റ്റാഫ് കൗണ്‍സിലും സഹകരിച്ചാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ എൻ. എസ്. കെ. ഉമേഷ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.