സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കി കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആധുനീകരിച്ച ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ കൊല്ലം വെസ്റ്റ്, തൃക്കടവൂര്‍, മുളവന, ഇളമ്പള്ളൂര്‍, നെടുമ്പന, പള്ളിമണ്‍, കല്ലേലിഭാഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഏപ്രില്‍ 13 റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും.
തൃക്കടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും, ഇളമ്പള്ളൂര്‍, നെടുമ്പന, മുളവന, പള്ളിമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പി സി വിഷ്ണുനാഥ് എം എല്‍ എയും, കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എം മുകേഷ് എംഎല്‍എയും, കല്ലേലിഭാഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സി ആര്‍ മഹേഷ് എംഎല്‍എയും അധ്യക്ഷരാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എ എം ആരിഫ് എം പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ, മുന്‍ എം എല്‍ എ ആര്‍ രാമചന്ദ്രന്‍, ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.