അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിന് സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഏറ്റുവാങ്ങി. ഏഴ് ലക്ഷം രൂപയാണ് ഉപകരണങ്ങള്‍ക്കായി ചെലവിട്ടത്. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി പ്രദീപ് കുമാര്‍, അമ്പലവയല്‍ ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി സനല്‍ കുമാര്‍, ഫിസിയോതെറാപിസ്റ്റ് ആര്‍.സൂര്യ സുകു, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ സി.പി. സുധീഷ് എന്നിവര്‍ പങ്കെടുത്തു.