കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ഏഴാം ബാച്ച് ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ അമൽ വി.ടി ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ  അർജുൻ കെ.എം രണ്ടാം റാങ്കിനും അതുൽ കൃഷ്ണൻ ഇ.ബി. മൂന്നാം റാങ്കിനും അർഹരായി. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org– ൽ ലഭിക്കും.