സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനു (കെപ്കോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഫ് ആന്‍ഡ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 35നും 50 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് പാസ്സായിരിക്കണം. 10 വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയവും വേണം. അപേക്ഷകര്‍ ബയോഡേറ്റ സഹിതം മേയ് രണ്ടിനു മുന്‍പായി മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം – 695 024, എന്ന മേല്‍ വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 9446364116, ഇ-മെയില്‍: kepcopoultry@gmail.com, kspdc@yahoo.co.in.