കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റേയും വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റേയും ആഭിമുഖ്യത്തിൽ പരിവർത്തിത ക്രൈസ്തവ / മറ്റർഹ (ഒ.ഇ.സി) വിഭാഗത്തിലെ വിദ്യാർഥികൾക്ക് സ്റ്റൈപന്റോടെ സൗജന്യ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് നടത്തുന്നു. മേയിൽ ആരംഭിക്കുന്ന കോഴ്സിന് തിരുവനന്തപുരം, കൊല്ലം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്സ് കാലാവധി. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലാണ് ക്ലാസ്. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർ ഏപ്രിൽ 30നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2316472, 9188952328, 8075289889, 9495830907.