കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കൊല്ലം റൂറൽ മേഖലയുടെ കീഴിൽ ആരംഭിച്ച ആദ്യത്തെ കെഎസ്എഫ്ഇ മൈക്രോ ശാഖ പതാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി ഇന്റഗ്രേറ്റഡ് ടെക്നോളജി അവലംബിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. സംസ്ഥാനത്തെ യുവജനങ്ങളെ ആകർഷിക്കുംവിധം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്യാമളയമ്മ, കാപ്പെക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, കക്ഷിരാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.