അക്ഷരാഭ്യാസമുള്ള ഒരു തലമുറയുടെ പ്രതീകമായിരുന്നു ചേലക്കോടൻ ആയിഷുമ്മയെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന വാർഷികത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ചേലക്കോടൻ ആയിഷുമ്മ സ്മാരക മ്യൂസിയം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇച്ഛാശക്തിയോടെ കർമരംഗത്തിറങ്ങിയാൽ അസാധ്യമായത് ഒന്നില്ല എന്നതിന്റെ പ്രഖ്യാപനം കൂടി ആയിരുന്നു സമ്പൂർണ സാക്ഷരതാ പ്രഖ്യാപനമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ മുൻകാല സാക്ഷരതാ പ്രവർത്തകരായ പയ്യന്നൂർ കുഞ്ഞിരാമൻ, വി ആർ വി ഏഴോം, പ്രൊഫ. കെ ശ്രീധരൻ, കെ നാരായണൻ നമ്പൂതിരി, പ്രൊഫ എന്നിവരെ പി ടി എ റഹീം എം എൽ എ ആദരിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ വി പി ജമീല, നോഡൽ പ്രേരക പ്രതിനിധി കെ പി അശോകൻ, സി ഇ സി പ്രേരക് പ്രതിനിധി ഗിരീഷ് ആമ്പ്ര, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങൾ, ജില്ലാ കോ – ഓർഡിനേറ്റർമാർ, ജില്ലാ അസിസ്റ്റന്റ് കോ – ഓർഡിനേറ്റർമാർ, പ്രേരക്മാർ, തുല്യതാ പഠിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ സ്വാഗതവും അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പി വി ശാസ്തപ്രസാദ്‌ നന്ദിയും പറഞ്ഞു.