കാർഷിക വിപണന രംഗത്ത് പുത്തൻ ഉണർവേകുവാനും കേരളത്തിലെ കാർഷിക വിളകൾ ഒരേ ബ്രാൻഡോടുകൂടി ഒരു കുടക്കീഴിൽ വിപണിയിലെത്തിക്കുവാനും ഓൺലൈൻ വിപണന സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുവാനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന “കേരൾ അഗ്രോ – ഓൺലൈൻ വിപണനത്തിന്റെ” പ്രചരാണാർത്ഥം ജില്ലയിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിലേക്കായി സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ 15 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുളളവർ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ ഫോട്ടോ ലഭ്യമാക്കേണ്ടതാണ്.

ഫോട്ടോ നിർബന്ധമായും jpeg ഫോർമാറ്റിൽ ആയിരിക്കേണ്ടതാണ്. ഫോട്ടോ 1 MB -യിൽ താഴെയാകുവാൻ പാടുള്ളതല്ല. ഒരു മത്സരാർത്ഥി രണ്ട് ഫോട്ടോകൾ മാത്രമേ അയക്കേണ്ടതുള്ളൂ. അയക്കുന്ന 2 ഫോട്ടോകളും ഒരേ ഫ്രെയിമിന്റെ 2 വ്യത്യസ്ത ദിശകളിൽ ഉള്ളവയായിരിക്കണം ഫോട്ടോകളിൽ യാതൊരുവിധ എഡിറ്റിംഗും പാടുള്ളതല്ല. അത്തരത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ പ്രസ്തുത അപേക്ഷ നിരസിക്കുന്നതാണ്. രണ്ടിൽ കൂടുതൽ ഫോട്ടോകൾ അയക്കുവാൻ പാടുള്ളതല്ല. അത്തരത്തിലുള്ള അപേക്ഷയും നിരസിക്കുന്നതാണ്. . അയക്കുന്ന വ്യക്തിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ്സ്, അഡ്രസ്സ്, ഫോൺ നമ്പർ, തുടങ്ങിയവ ഫോട്ടോയോടൊപ്പം അയക്കേണ്ടതാണ്. അപേക്ഷകർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. കാർഷിക രംഗത്തെ ” നൂതന ആശയങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോകൾ അയക്കേണ്ടതാണ്.