നായരമ്പലം ഗ്രാമപഞ്ചായത്തില്‍ വിവിധ റോഡുകളുടെ നിര്‍മ്മണത്തിനായി 28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നാണ് റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചത്.
വാര്‍ഡ് 13ലെ സാഞ്ചോപുരം ലിങ്ക് റോഡ്, നമ്പ്രാട്ടിതറ കോളനി റോഡ് എന്നിവയുടെ നിര്‍മ്മാണത്തിന് 15ലക്ഷം രൂപ വിനിയോഗിക്കും. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല.
ഏഴാം വാര്‍ഡിലെ സഹകരണ ലിങ്ക് റോഡ് ആധുനിനികരീതിയില്‍ നിര്‍മ്മിക്കുന്നതിന് 13 ലക്ഷം രൂപയുടെ പ്രത്യേക അനുമതിയാണ് ലഭിച്ചത്. റോഡിനൊപ്പം കാന, പാര്‍ശ്വഭിത്തി എന്നിവയും നിര്‍മ്മിക്കും. ഇന്റര്‍ലോക്ക് ടൈല്‍ പാകുകയും ചെയ്യും.