‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് വീഡിയോ പ്രദര്‍ശന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയുടെ വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പങ്കുവെക്കുന്ന വീഡിയോ പ്രദര്‍ശനം ഏപ്രില്‍ 23 വരെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ എത്തും. ബുധനാഴ്ച്ച കമ്പളക്കാട്, പനമരം, അഞ്ച്കുന്ന് , നാലാംമൈല്‍, തരുവണ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തി. വ്യാഴാഴ്ച്ച പടിഞ്ഞാറത്തറ, പുതുശ്ശേരിക്കടവ്, ചെന്നലോട്, പിണങ്ങോട്. കാവുമന്ദം, വെങ്ങപ്പള്ളി, മുണ്ടേരി, മണിയങ്കോട് ഭാഗങ്ങളിലാണ് പര്യടനം. പ്‌ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബു, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫ്‌ളാഷ്‌മോബ് നടത്തും

‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിക്കും. ഏപ്രില്‍ 23 വരെ ജില്ലയിലെ പ്രധാന ടൗണുകളിലാണ് എന്റെ കേരളം ഫ്‌ളാഷ്‌മോബ് അരങ്ങേറുക.