കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം മേടതിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 23 മുതല്‍ 25 വരെ ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ മലിനീകരണം, മദ്യം, ലഹരി വസ്തുക്കളുടെ വില്പന എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനപാലനം ഉറപ്പാക്കാനും നിര്‍ദേശിച്ചു.