മാനേജര്‍, കെയര്‍ട്ടേക്കര്‍ നിയമനം

കല്‍പ്പറ്റ നഗരസഭ തണലോരം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാനേജര്‍, കെയര്‍ട്ടേക്കര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മാനേജര്‍ തസ്തികയ്ക്ക് ബിരുദവും കെയര്‍ട്ടേക്കര്‍ തസ്തികയ്ക്ക് എട്ടാംതരവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഏപ്രില്‍ 26 ന് രാവിലെ 10 ന് ബയോഡാറ്റയും അസ്സല്‍ രേഖകളും സഹിതം കല്‍പ്പറ്റ നഗരസഭയില്‍ ഹാജരാകണം. ഫോണ്‍: 8921788897.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡി.സി.എ, പി.ജി.ഡി.സി.എ പാസായിരിക്കണം. പ്രായപരിധി 18 നും 30 നും മദ്ധ്യേ. അപേക്ഷകള്‍ ഏപ്രില്‍ 27 ന് രാവിലെ 10.30 നകം പനമരം ബ്ലോക്ക് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. കൂടിക്കാഴ്ച്ച ഏപ്രില്‍ 27 ന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 04935 222020.

ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സമഗ്ര ശിക്ഷാ കേരളം വയനാട് ജില്ലയില്‍ ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എം.ഐ.എസ് കോര്‍ഡിനേറ്റര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക് അടിസ്ഥാന യോഗ്യത ബിരുദം. ഡാറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എന്നിവയില്‍ എന്‍.സി.വി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രിയില്‍ ഗവ. അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവ. സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ബി.എഡ്/ ഡി.എല്‍.എഡ് യോഗ്യത അഭിലഷണീയം.

പ്രായപരിധി 36 വയസ്സ്. എം.ഐ.എസ് കോര്‍ഡിനേറ്റര്‍ തസ്തികക്ക് ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് /ഐ.ടി/ ഇ.സി.ഇ), എം.സി.എ/ എം.എസ്.സി (സി.എസ്/ ഐ.ടി) എന്നിവയാണ് യോഗ്യത. മുകളില്‍ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.സി.എ/ ബി.എസ്.സി (സി.എസ്/ ഐ.ടി) യോഗ്യതയുള്ളവരെ പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ളവര്‍ എഴുതി തയാറാക്കിയ അപേക്ഷ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 29 നകം കല്‍പ്പറ്റ എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 203338.