ജില്ലയിലെ ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി യൂണിറ്റില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ് പ്രേംകുമാര്‍ മുഖ്യാതിഥിയായി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന പങ്കളം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ ജീവനക്കാരും കാനറാ ബാങ്ക് നടപ്പിലാക്കുന്ന ‘സുരക്ഷാ 2023’ പദ്ധതിയുടെ ഭാഗമായി കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ അനില്‍കുമാറിന് സമ്മതപത്രം കൈമാറി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന കുട്ടികളുടെ ആരോഗ്യ ക്ഷേമ പദ്ധതിയായ ‘സുകൃതം-ചാമ്പ്യന്‍’ പദ്ധതിയുടെ കേസ് ഷീറ്റും ചടങ്ങില്‍ പ്രകാശനം ചെയ്തു.
![](https://prdlive.kerala.gov.in/wp-content/uploads/2023/04/WhatsApp-Image-2023-04-20-at-6.43.48-PM-1-65x65.jpeg)