കേന്ദ്ര സർക്കാർ ഭിന്നശേഷി അവകാശം സംബന്ധിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് UDID കാർഡ് മാത്രമാണ് ആധികാരിക രേഖ എന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സംസ്ഥാനത്തും ഭിന്നശേഷി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വിവിധ വകുപ്പുകൾ UDID കാർഡ് ഭിന്നശേഷി അവകാശം സംബന്ധിച്ച ആധികാരിക രേഖയായി സ്വീകരിക്കണം എന്നു നിർദേശിച്ച് അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി.