ക്വട്ടേഷനുകൾ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറുവങ്ങാട് ഗവ.ഐ ടി ഐയിലെ പ്ലംബർ ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രത്യേകം ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ട്രെയിനിംഗ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ (എസ് സി ഡി ഡി ) കുറുവങ്ങാട്, പെരുവട്ടൂർ(പി ഒ), കൊയിലാണ്ടി, കോഴിക്കോട്, 673620 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം.

കവറിനു പുറത്തു ക്വട്ടേഷൻ നമ്പറും, ഗവ.ഐ ടി. പ്ലംബർ ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്നും വ്യക്തമായി എഴുതണം. മെയ് അഞ്ച് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 9747609089, 04962621150

 

പ്രവേശന പരീക്ഷ

ജവഹർ നവോദയ വിദ്യാലയ 2022 – 23 അധ്യയന വർഷത്തിൽ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 29 ന് ജില്ലയിലെ 12 കേന്ദ്രങ്ങളിൽ നടക്കും. ഹാൾടിക്കറ്റ് www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തവർക്ക് പരീക്ഷ കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റ് ലഭിക്കും. അപേക്ഷ ഫോമിലും ഹാൾ ടിക്കറ്റിലും തിരുത്തലുകൾ ഉണ്ടെങ്കിൽ പരീക്ഷയുടെ സമയം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 9496668500, 9074824574, 9446468286.

 

സ്റ്റാഫ് നേഴ്സ് ട്രെയിനി നിയമനം

ഗവ: മെഡിക്കൽ കോളേജ് എച്ച് ഡി എസ് നു കീഴിൽ എൻ ഐ സി യു സ്റ്റാഫ് നേഴ്സ് ട്രെയിനികളെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ ജി എൻ എം . ട്രെയിനിങ് കാലയളവിൽ 7000 രൂപ സ്റ്റൈപ്പന്റ് നൽകും. താല്പര്യമുള്ളവർ ഏപ്രിൽ 28 ന് രാവിലെ 11.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. പ്രായപരിധി 18 – 35. കൂടുതൽ വിവരങ്ങൾക്ക് : 0495-2355900