ബാലുശ്ശേരി ടൗൺ നവീകരണ പ്രവൃത്തിയുടെ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മികച്ച രീതിയിൽ ടൗൺ നവീകരണം പൂർത്തിയാക്കാൻ സാധിച്ചെന്ന് അദ്ദേ​​ഹം പറഞ്ഞു. ബാലുശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ കെ.എം.സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

മൂന്ന് കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. ഓടകൾ നവീകരിച്ചും റോഡുകൾ വീതികൂട്ടിയും എല്ലാ സുരക്ഷാക്രമീകരണങ്ങളോടെയുമാണ് നവീകരണം പൂർത്തിയാക്കിയത്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവർ മുഖ്യാതിഥികളായി. ജില്ലാപഞ്ചായത്ത് അം​ഗം പി.പി പ്രേമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവളളിക്കുന്നത്ത്, ബ്ലോക്ക്-​ഗ്രാമപഞ്ചായത്ത് അം​ഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നോർത്ത് സർക്കിൾ സൂപ്രണ്ടിം​​ഗ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാ​ഗതവും അസി.എഞ്ചിനീയർ രഞ്ജി പി.കെ നന്ദിയും പറഞ്ഞു.