കണ്ണൂർ സിറ്റി പോലീസ് ഗെയിംസ് ആൻഡ് അത്ലറ്റിക് മീറ്റ് 26,27 തീയതികളിൽ
കണ്ണൂർ സിറ്റി പോലീസ് രണ്ടാമത് ഗെയിംസ് ആൻഡ് അത്ലറ്റിക് മീറ്റ് ഏപ്രിൽ 26, 27 തീയതികളിൽ തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. 26 ന് രാവിലെ ഒമ്പത് മണിക്ക് സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ മുഖ്യാതിഥിയാകും. കണ്ണൂർ സിറ്റി കമ്മിഷണർ അജിത് കുമാർ പങ്കെടുക്കും. തുടർന്ന് അത്ലറ്റിക് മത്സരങ്ങൾ നടക്കും. 27ന് വൈകിട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം നോർത്ത് സോൺ ഐജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ നടക്കും.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ ഗവ. ഐടിഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. സർവേ എഞ്ചിനീയറിങ്/സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സർവേയർ ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ തിയ്യ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഏപ്രിൽ 27ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഈഴവ തിയ്യ ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈഴവ തിയ്യ ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.
അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആർ ഡിയുടെ തളിപ്പറമ്പ് കയ്യംതടത്തിലെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ ബേസിക് ആന്റ് സ്‌കിൽ, പൈത്തൺ, മലയാളം കമ്പ്യൂട്ടിങ് എന്നീ ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 29 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 8547005048, 7012798048.
ലെവൽക്രോസ് അടച്ചിടും
ബ്രണ്ണൻ കോളേജ്-നാഷണൽ ഹൈവേയിൽ (പൊലീസ് സ്റ്റേഷൻ ഗേറ്റ്) തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 231-ാം നമ്പർ ലെവൽ ക്രോസ് ഏപ്രിൽ 26ന് രാവിലെ എട്ട് മുതൽ 28ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
വിമുക്തഭട വിധവാ സംഗമം 29ന്
നാവികസേനയിൽ നിന്നും വിരമിച്ച ജില്ലയിലെ വിമുക്തഭടൻമാരുടെ വിധവകളുമായുള്ള പ്രതിമാസ സന്ദർശന/സംഗമ പരിപാടി ഏപ്രിൽ 29ന് രാവിലെ 11.30 മുതൽ ഉച്ചക്ക് ഒരു മണി വരെ കലക്ടറേറ്റിലെ പി ആർ ഡി ചേമ്പറിൽ നടക്കും. താൽപര്യമുള്ള നാവികസേനയിൽ നിന്ന് വിരമിച്ചവരുടെ വിധവകൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പടിപ്പുരയ്ക്ക് സമീപമുള്ള ചുറ്റുമതിൽ ഉയരം കൂട്ടി നിർമ്മിക്കുന്നതിനും ഗേറ്റ് സ്ഥാപിക്കുന്നതിനും താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22 വൈകിട്ട് നാല് മണി.
ടെണ്ടർ
കണ്ണൂർ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിനായി ഏഴ് സീറ്റുള്ള വാഹനം (സൈലോ, എർട്ടിഗ, ഇന്നോവ, ക്രിസ്റ്റോ, ബൊലേറോ) ആറുമാസത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് കരാറുകാർ/ ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മെയ് മൂന്നിന് പകൽ 12 മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസിൽ ലഭിക്കും.
ഇരിണാവ് ആയുർവേദ ആശുപത്രി ഒപി ബ്ലോക്ക്, പേവാർഡ്: ഉദ്ഘാടനം 27 ന്
ഇരിണാവ് ഗവ. ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമിച്ച ഒപി ബ്ലോക്കിന്റെയും പേ വാർഡിന്റെയും ഉദ്ഘാടനം ഏപ്രിൽ 27 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ, വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. നാഷണൽ ആയുഷ് മിഷന്റെ ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. എം വിജിൻ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, കല്യാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി നിഷ, ടി വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
നവീകരിച്ച ആർ പി എച്ച് ലാബ് ഉദ്ഘാടനം 27ന്
കണ്ണൂർ റീജ്യണൽ പബ്ലിക് ഹെൽത്ത് ലാബ് നവീകരിച്ച് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബായി ഉയർത്തുന്നതിന്റെയും നവീകരിച്ച ആർ പി എച്ച് ലാബിന്റെയും ഉദ്ഘാടനം ഏപ്രിൽ 27ന് ഉച്ചക്ക് 12.30ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും.
സേവനങ്ങൾ ഓൺലൈനായി
കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ സ്ഥാപനങ്ങൾക്കും, സ്വയം തൊഴിലായി രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികൾക്കും, പുതിയ രജിസ്ട്രേഷൻ, ഓൺലൈൻ പേയ്മെന്റ്, തൊഴിലാളികളെ കൂട്ടി ചേർക്കൽ ഒഴിവാക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഇനി മുതൽ peedika.kerala.gov.in ൽ ഓൺലൈൻ സർവ്വീസസ് എന്ന മെനുവിൽ കൂടി ലഭ്യമാകുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2706806.
മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 28, 29 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
സെക്രട്ടറി, സൈറ്റ് സൂപ്പർവൈസർ, എക്സിക്യൂട്ടീവ്- പ്രൊജക്റ്റ് മോണിറ്ററിങ് ആന്റ് കൺട്രോൾ, ത്രീഡി ഡിസൈനേഴ്സ്, ത്രീഡി വിഷ്വലൈസർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊജക്ട് കോ ഓർഡിനേറ്റർ, ടെക്നിഷ്യൻ ഫിറ്റർ, ക്ലർക്ക്, സ്റ്റോർ കീപ്പർ, പർച്ചെയ്സിങ് സ്റ്റാഫ്, സീനിയർ ഏജൻസി മാനേജർ, ഡവലപ്മെന്റ് മാനേജർ, സെയിൽസ് ഓഫീസർ, കാർപെന്റർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
യോഗ്യത:-ഡിഗ്രി/പി ജി, ബി ടെക്/ഡിപ്ലോമ മെക്കാനിക്കൽ/സിവിൽ, എം ബി എ, എം കോം, ബി കോം, ഐ ടി ഐ ഫിറ്റർ/ കാർപെന്ററി.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610, 6282942066.
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ ഏപ്രിൽ 27ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിലേക്കായി വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നു.
രജിസ്ട്രേഷൻ ഫീസ് 250 രൂപ, പ്രായപരിധി 50 വയസിൽ കുറവ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐഡി/ പാസ്പോർട്ട്/ പാൻ കാർഡ് ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഹാജരാക്കണം.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്ന് നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2707610, 6282942066.
കുടിവെള്ള വിതരണം മുടങ്ങും
പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷനിലെ എളയാവൂർ സോണിലുള്ള വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 26, 27, 28 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
ജനനി മാതൃ സംഗമം 27ന്
കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി പദ്ധതിയിലൂടെ അനുഗ്രഹീതരായ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും മൂന്നാം കുടുംബ സംഗമം ഏപ്രിൽ 27ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
ജില്ലാ ആശുപത്രിയിൽ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം 27ന്
കണ്ണൂർ ജില്ലാ ആശുപത്രിയിലെ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം ഏപ്രിൽ 27ന് ഉച്ചക്ക് 2.30ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
എമർജൻസി കോവിഡ് ചികിത്സയുടെ ഭാഗമായി അഞ്ച് ബെഡ് ഉള്ള ഐസിയു, ശിശുരോഗ ചികിത്സയിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 42 ബെഡ് ഉള്ള പീഡിയ കെയർ സെന്റർ, സ്ത്രീകൾക്കായുള്ള പ്രത്യേക വാര്ഡ്് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
ഇന്നത്തെ പരിപാടി 26 -04 -2023
മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം: കലക്ടറേറ്റ് കോൺഫറൻസ് ഹാൾ-രാവിലെ 11 മണി
വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നടുവനാട്, കൊട്ടുറുഞ്ഞാൽ, കാളാംതോട് ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ മൗവ്വേരി, മൗച്ചേരി കെ ഡബ്ല്യു എ, കണ്ണോത്ത് മടപ്പുര, ആർടെക്, കൈരളിപെറ്റ്, നമാസ്‌കോ, ഓലായിക്കര, പാച്ചപൊയ്ക, കുട്ടിച്ചാത്തൻമഠം, കായലോട്, ചാത്തൻമുക്ക്, ബാബുപീടിക, നമാസ്‌കോ റബർക്കാട്, ബുഷറ, യുണികോ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 26 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പെരിയകോവിൽ, ചാൽ ബീച്ച്, വെള്ളക്കൽ, ബാനു ബോർഡ്സ്, ജനത വുഡ്, മിനി ഇൻഡസ്ട്രി ഏരിയ, ഹാഷ്മി ലൈബ്രറി എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ 7.15 മുതൽ 12 മണിവരെയും സാലിസ് ഐസ് പ്ലാന്റ്, നഫീസ, അഴിക്കൽ ബസ്സ്റ്റാൻഡ്, പാമ്പാടിയാൽ, സിൽക്ക്, തിട്ടാസ്, നെറ്റ് ഫാക്ടറി, റോക്സി ഐസ് പ്ലാന്റ്, ബിസ്മില്ല, നുച്ചിത്തോട്, ജമായത് സ്‌കൂൾ, മോഹിനി റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ മാതൃഭൂമി സ്റ്റോപ്പ്, പെരിക്കാട് ഭാഗങ്ങളിൽ പ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെയും തോട്ടട ശ്രീനിവാസ, സൂര്യനഗർ, ഹോളി റോപ്സ്, ചിറക്ക് താഴെ, കെ വി ആർ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചോലക്കുണ്ടം, മണക്കാട്ട്, പെരുമ്പാറക്കടവ്, കീയച്ചാൽ, പെരുന്തലേരി, പാറക്കാടി, കൊയ്യം, ആവണക്കോൽ, ബസ്റ്റാന്റ്, ചോയ്സ് മാൾ, കോട്ടൂർ ഐ ടി സി, നോബിൾ, പികെ കോംപ്ലക്സ്, സഫ, സാമ, സമുദ്ര, ശ്രീകണ്ഠാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പറവൂർ ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പൊന്നച്ചേരി ഭാഗങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ച് മണി വരെയും എരമം സൗത്ത് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.