അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതർക്ക് കിലെ ഐ എ എസ് അക്കാദമിയിൽ ഐ എ എസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 10 മാസത്തെ പരിശീലനത്തിന് ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം മെയ് 20 ന് അകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2372434 , 0471-2309012

 

കരാർ നിയമനം

ഗവ: മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിദിന വേതനം 750. യോഗ്യത: ബിടെക് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ ഇലക്ട്രോണിക്സ്. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് അഞ്ചിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952350216

 

ബോധവൽക്കരണ പരിപാടി

വിമുക്തഭടൻമാർക്കും വിമുക്തഭടൻമാരുടെ ആശ്രിതർക്കുമുള്ള സ്പർശ് പെൻഷൻ പദ്ധതിയുടെ ബോധവൽക്കരണ പരിപാടി ഡി.പി.ഡി.ഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏപ്രിൽ 27,28 തിയ്യതികളിൽ കണ്ണൂർ ഡി.എസ്.സി സെന്ററിൽ രാവിലെ 9.30 മുതൽ വൈകീട്ട് നാല് മണി വരെ നടക്കും. ജില്ലയിലെ വിമുക്തഭാടൻമാർക്കും, വിമുക്ത ഭടന്മാരുടെ ആശ്രിതർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2771881, kkdzswo@gmail.com.