കോട്ടയം താലൂക്കിൽ അകലക്കുന്നം വില്ലേജിൽ 45-ാം ബ്ലോക്കിൽ റീസർവേ നമ്പർ 225/2 ൽപെട്ട 2.80 ആർ ഭൂമി അകലക്കുന്നം വില്ലേജിലെ 1260 തണ്ടപ്പേർ പ്രകാരം ആനിക്കാട് വടക്കുംകര, കോയിക്കൽ, ചാണ്ടി മത്തായിയുടെ പേരിലുള്ളതാണ്. ചാണ്ടി മത്തായി മരണപ്പെടുകയും ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യവുമാണുള്ളത്. സ്ഥലത്തിന് അവകാശികളായി ആരെങ്കിലും ഉണ്ടെങ്കിൽ അവകാശം തെളിയിക്കുന്ന രേഖകളുമായി ആറ് മാസത്തിനകം ജില്ലാ കളക്ടറുടെ മുമ്പാകെ ഹാജരാകണം. അല്ലെങ്കിൽ കേരള അന്യം നിന്നതും നഷ്ടപ്പെട്ടതുമായ വസ്തുക്കൾ സംബന്ധിച്ച ആക്ട് 1964 പ്രകാരം സർക്കാരിലേക്ക് ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2023/04/WhatsApp-Image-2023-04-25-at-11.46.10-65x65.jpeg)