എന്റെ കേരളം പ്രദര്‍ശന വിപണന മേളയെക്കുറിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക്് അറിയിക്കാം. ഐ.ടി.മിഷനും, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസും സംയുക്തമായി ഡിസൈന്‍ ചെയ്ത ക്യൂ.ആര്‍ കോഡിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. പ്രദര്‍ശന മേളയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, മികച്ച സ്റ്റാള്‍, മേളയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുളള അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഫീഡ്ബാക്ക് ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫീഡ്ബാക്ക് നല്‍കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ ഒപ്പുവച്ച പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി മാറ്റി കൂടുതല്‍ ആളുകള്‍ വ്യൂ ചെയുന്ന വ്യക്തിക്ക് സമ്മാനവും നല്‍കും. ക്യൂ ആര്‍കോഡ് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രകാശനം ചെയ്തു. എന്റെ കേരളം പ്രദര്‍ശന മേളയില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ വി. അബൂബക്കര്‍, കെ.ഗോപിനാഥ്, കെ.അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, ഐ.ടി.മിഷന്‍ ഡി.പി.എം എസ്.നിവേദ്, കളക്ട്രേറ്റ് സീനിയര്‍ സൂപ്രണ്ട ് എസ് മനോജ് കുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ ഇ.പി. ജിനീഷ് , അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി ഹരിദാസ്, എന്നിവര്‍ പങ്കെടുത്തു. പ്രദര്‍ശന നഗരയിലെ മുഴുവന്‍ സ്റ്റാളുകളിലും ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.