സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ചോമ്പാല്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടോദ്ഘാടനം ആരോഗ്യ – വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.കെ രമ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മീറ്റിംഗ് ഹാള്‍ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ നിര്‍വ്വഹിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സിമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തന്‍പുരയില്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹീം, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, അഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍ പ്രമോദ് മാട്ടാണ്ടി, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ പോഗ്രാം ഓഫീസര്‍ പി.പി അനിത, വടകര ബ്ലോക്ക് സി.ഡി.പി.ഒ പുഷ്പലത, അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ജഗതീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മര്‍ സ്വാഗതവും ഗീത ടീച്ചര്‍ നന്ദിയും പറഞ്ഞു.