കോട്ടയം, ഇടുക്കി ജില്ലകളിലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസസ് കേസുകളുടെ വിചാരണയ്ക്കായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുള്ളവർ നിശ്ചിത യോഗ്യത, ജനന തീയതി, പ്രവർത്തി പരിചയം എന്നിവ തെളിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കി ഫോട്ടോ പതിച്ച അപേക്ഷ മേയ് ആറിന് വൈകിട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2562201