* 15നും 17നും 25നും മൂന്നുമേഖലകളിലായി ശില്‍പശാല
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ സഹകരണ സംഘങ്ങളെ മൂന്നുവര്‍ഷം കൊണ്ട് സ്വയംപര്യാപ്തമാക്കാന്‍ സഹകരണ വകുപ്പ് ആവിഷ്‌കരിച്ച ‘പുനര്‍ജനി’ പദ്ധതിയുടെ ആദ്യഘട്ടം 2018-19 സാമ്പത്തികവര്‍ഷം ആരംഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ട സംഘം ഭാരവാഹികളെ പങ്കെടുപ്പിച്ച് മൂന്നുമേഖലകളിലായി ശില്‍പശാല നടത്തും. സെപ്റ്റംബര്‍ 15ന് എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഹാളിലും, 17ന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഹാളിലും 25ന് തിരുവനന്തപുരം സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലുമാണ് ശില്‍പശാല.