കനിവോടെ കൊല്ലം: പ്രാദേശിക ധനസമാഹരണം വന്‍ വിജയം
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പിന്തുണയുമായി എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൊല്ലം ജില്ലയിലെ പ്രാദേശിക ധനസമാഹരണം വന്‍വിജയമായി. കനിവോടെ കൊല്ലം പരിപാടിയുടെ ഭാഗമായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ നടന്ന പരിപാടിയില്‍ ഇതുവരെ 17.68 കോടി രൂപ സമാഹരിച്ചു.
ഇന്നലെ കൊല്ലം, പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ നിന്ന് 8.31 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയത്. കൊല്ലം – 5.3 കോടി രൂപ, പുനലൂര്‍- 2.01 കോടി രൂപ, പത്തനാപുരം -ഒരു കോടി രൂപ എന്നിങ്ങനെയാണ് ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച തുക.
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും മത സംഘടനകളുടെയും വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളും വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെ അനേകം പേര്‍ പരിപാടികളില്‍ പങ്കെടുത്ത് സംഭാവന നല്‍കി.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന സര്‍ക്കാരിന് ഊര്‍ജ്ജം പകരുന്ന പിന്തുണയാണ് എല്ലാ മേഖലകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
കളക്ടേറ്റില്‍ നടന്ന കൊല്ലം താലൂക്കുതല പരിപാടിയില്‍ കൊല്ലം കോര്‍പ്പറേഷന്‍ ഒരു കോടി രൂപയും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപയും കൊല്ലം, പെരിനാട് ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം 34.66 ലക്ഷം രൂപയും 32.41 രൂപയും വീതം നല്‍കി.
പുനലൂര്‍ ജി.എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് 60 ലക്ഷം രൂപയും കുളത്തൂപ്പുഴ, ഇടമുളയ്ക്കല്‍, ഏരൂര്‍ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം 33.46 ലക്ഷം രൂപ, 19.75 ലക്ഷം രൂപ, 13.84 ലക്ഷം രൂപ വീതവും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് 16.46 ലക്ഷം രൂപയും നല്‍കി.
1000 രൂപ സംഭാവന ചെയ്ത ചുമട്ടു തൊഴിലാളി റഹ്മാനും വാര്‍ധക്യ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വന്‍മള ഇട്ടിച്ചാണി മത്തായിയും ഒരു ലക്ഷം രൂപ സമാഹരിച്ച ഓട്ടോ തൊഴിലാളികളും ശ്രദ്ധ നേടി.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, അംഗങ്ങള്‍, എ.ഡി.എം ബി. ശശികുമാര്‍, തഹസില്‍ദാര്‍ ജയന്‍ എം. ചെറിയാന്‍, തഹസില്‍ദാര്‍ (എല്‍.ആര്‍) ആര്‍.എസ്. ബിജുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനാപുരം മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ കളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജീഷ്, എ.ഡി.എം ബി.ശശികുമാര്‍, തഹസീല്‍ദാര്‍ കെ.ആര്‍. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.