കിള്ളിക്കുറിശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 2023-ലെ കുഞ്ചന്‍ അവാര്‍ഡിന് മുച്ചുകുന്ന് പത്മനാഭന്‍ (69) തെരഞ്ഞെടുക്കപ്പെട്ടു. തുള്ളല്‍ കലാരംഗത്ത് 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന മുച്ചുകുന്ന് പത്മനാഭന്‍ കോഴിക്കോട് കൊയ്‌ലാണ്ടി സ്വദേശിയാണ്. തുള്ളല്‍ ആചാര്യനായ കൃഷ്ണന്‍ നമ്പ്യാരുടെയും അമ്മാളുഅമ്മയുടെയും മകനാണ്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് അഞ്ചിന് കലക്കത്ത് ഭവനില്‍ നടക്കുന്ന കുഞ്ചന്‍ ദിനാഘോഷത്തില്‍ അഡ്വ: കെ. പ്രേംകുമാര്‍ എം.എല്‍.എ. സമര്‍പ്പിക്കും.